ആക്രമണ ക്രിക്കറ്റിന്റെ കാലത്ത് പ്രതിരോധം കൊണ്ട് ഇതിഹാസമേനി ചമഞ്ഞവൻ..

ആക്രമണ ക്രിക്കറ്റിന്റെ കാലത്ത് പ്രതിരോധം കൊണ്ട് ഇതിഹാസമേനി ചമഞ്ഞവൻ..

ആക്രമണ ക്രിക്കറ്റിന്റെ കാലത്ത് പ്രതിരോധം കൊണ്ട് ഇതിഹാസമേനി ചമഞ്ഞവൻ..
(Pic credit :Twitter )

ഇംഗ്ലണ്ടിലെ ലോർഡ്സിൽ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരം നടന്നു കൊണ്ടിരിക്കുകയാണ്.അവിടെ ഒരു കൂട്ടം ആരാധകർ അയാളുടെ രക്തത്തിന് വേണ്ടി മുറവിളിക്കുകയാണ്. അയാളെ ഇനിയും എന്തിനാണ് ഈ ടീമിൽ വെച്ച് കൊണ്ടിരിക്കുന്നത് എന്ന് വീണ്ടും വീണ്ടും ആക്രോശിക്കുകയാണ്. യുവ താരങ്ങൾക്ക് വേണ്ടി ഇനി എങ്കിലും അയാൾക്ക് വഴി മാറി കൊടുത്തൂടെ. അനവധി ചോദ്യങ്ങൾ വിമർശകരുടെ മനസിൽ ഉത്തരമില്ലാതെ അലയുകയാണ്.എന്നാൽ ഈ ചോദ്യങ്ങൾക്ക്‌ എല്ലാം അയാൾ മറുപടി കൊടുത്തത് തന്റെ വാക്കുകൾ കൊണ്ടായിരുന്നില്ല. മറിച്ചു ഇന്ത്യ തോൽവിയിലേക്ക് കൂപ്പുക്കുത്തുമെന്ന് തോന്നിച്ച ഒരു നിമിഷത്തിൽ ഒരിക്കൽ കൂടി 22 വാരയിൽ തന്റെ സർവ്വതും സമർപ്പിച്ചു കൊണ്ട്  206 പന്തുകൾ അയാൾ നേരിടുന്നുണ്ട്.

ലോർഡ്സിൽ നിന്ന് നമുക്ക് ഗാബ്ബയിലേക്ക്‌ ഒന്ന് യാത്ര ചെയ്യാം . കൃത്യം രണ്ട് വർഷങ്ങൾക്ക് മുന്നേ  കമ്മിൻസിനെയും സ്റ്റാർക്കിനെയും ഹെയ്സ്ൽവുഡിനെയും തന്റെ ദേഹം കൊണ്ട് നിർഭയമായി പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന ഒരു സൗരാഷ്ട്രകാരനെ നമുക്ക് അവിടെ കാണാം . അതിന് മുന്നേ ഓസ്ട്രേലിയ  ചരിത്രത്തിൽ ആദ്യമായി ഇന്ത്യയോട് തങ്ങളുടെ നാട്ടിൽ ടെസ്റ്റ്‌ പരമ്പര തോൽക്കുമ്പോൾ തന്റെ പ്രതിരോധത്താൽ  കെട്ടിപൊക്കിയ ഒരു റൺ മല കാണാം. .ഭാവി തലമുറകൾക്ക് ആക്രമണ ക്രിക്കറ്റിന്റെ രംഗഭൂമിയിൽ ഇത് പോലെ ഒരു ഭടനെ കുറിച്ച് കേൾക്കുമ്പോൾ  ഒരു കൗതുകം ഉടലെടുക്കാം.അന്ന് നമുക്ക് ചെതേശ്വർ പൂജാര തന്റെ പ്രതിരോധത്താൽ കെട്ടിപൊക്കിയ ഇന്നിങ്സുകൾ കൊണ്ട് തീർത്ത അതിമനോഹരമായ ഒരു കരിയറിന്റെ കഥ അവർക്ക് മുന്നിൽ അവതരിപ്പിക്കാം.

1988 ജനുവരി 25 ന്ന് സൗരാഷ്ട്രയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.തന്റെ ചെറുപ്പ കാലം മുതലേ റൺസുകൾ അടിച്ചു കൂട്ടുന്നതിൽ പ്രത്യേക പ്രാവീണം കുഞ്ഞു പൂജാര നേടിയിരുന്നു.അണ്ടർ 14 ക്രിക്കറ്റിൽ നേടിയ ത്രിബിളും അണ്ടർ 19 ലെവലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഡബിളുമെല്ലാം ഇതിന് തെളിവാണ്. ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ റൺസുകൾ അടിച്ചു കൂട്ടിയ അദ്ദേഹത്തെ തേടി ഒടുവിൽ ഇന്ത്യൻ ടീമിലേക്ക്  വിളിയെത്തി.അരങ്ങേറ്റ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല.എന്നാൽ ലഭിച്ച അവസരങ്ങളിൽ  മികച്ച പ്രകടനങ്ങൾ പുറത്തെടുത്തു.

ഏതു ഒരു ബാറ്റർക്കും തന്റെ കരിയറിലെ വഴിതിരവ് ആവേണ്ട ഒരു പരമ്പരയുണ്ടാകും. ക്രിക്കറ്റാകുന്ന ജീവിതത്തിലെ ടേണിങ് പോയിന്റുകളിൽ ഒന്നിൽ പൂജാര എത്തിപെടുകയാണ്.2013 ലെ ബോർഡർ ഗവസ്‌കർ ട്രോഫി.സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനോട് പരമ്പര തോറ്റു നിൽക്കുന്ന ഇന്ത്യ ഓസ്ട്രേലിയേ നേരിടാൻ ഒരുങ്ങുകയാണ്.ദ്രാവിഡ്‌ ഒഴിച്ചിട്ടു പോയ മൂന്നാം നമ്പർ തന്റെ കൈയിൽ സുരക്ഷിതമാണെന്ന് 4 മത്സരങ്ങളിൽ നിന്നായി 419 റൺസുകൾ സ്വന്തമാക്കി കൊണ്ട് പൂജാര തെളിയിക്കുന്നുണ്ട്.

എന്നാൽ വിദേശ പിച്ചുകളിൽ അയാൾ ഒരു ശരാശരികാരൻ മാത്രമായി ഒതുങ്ങുന്നുണ്ട് . വീണ്ടും ഒരു ബോർഡർ ഗവസ്കർ ട്രോഫി വന്നെത്തുകയാണ് . ഈ തവണ കാങ്കരൂകളുടെ നാട്ടിലാണ് ഇന്ത്യ കച്ചകെട്ടി ഇറങ്ങുന്നത് .1258 പന്തുകൾ നേരിട്ട് 521 റൺസ് അയാൾ സ്വന്തമാക്കുമ്പോൾ  തന്റെ മുൻഗാമിയായ രാഹുൽ ദ്രാവിഡും ക്രിക്കറ്റിന്റെ ദൈവം സച്ചിനും ദാദയും ലക്ഷ്മനും ഒരുമിച്ചു നിന്നിട്ടും കീഴടക്കാൻ കഴിയാത്ത ഓസ്ട്രേലിയ കീഴടക്കുകയാണ്.

അവിടെ നിന്ന് പൂജാരയുടെ ചുമലിലേറി എത്രയോ മത്സരങ്ങൾ, എന്നാൽ ആദ്യ ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം വിമർശനങ്ങൾ അയാളെ തേടി എത്തുകയാണ് . അയാളുടെ കാലം കഴിഞ്ഞുവെന്ന് വിധി എഴുത്തുകൾ ഉണ്ടാവുകയാണ് . എന്നാൽ  തന്നിലെ പ്രതിരോധനിര കാരനിലേക്ക്  ഒരു ആക്രമണകാരിയായ ടെസ്റ്റ്‌ ബാറ്ററേ കൂടി ഇൻജെക്ട് ചെയ്തു കൊണ്ട് തന്നെ അയാൾ പുനരവതരപ്പിക്കുകയാണ്. .ആ ഒരു പുനരവതരണം  ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും വലിയ സമ്മാനമായ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്  ഇന്ത്യക്ക്‌ വേണ്ടി സ്വന്തമാക്കി കൊണ്ട് അയാൾ ആഘോഷിക്കട്ടെ.

Happy Birthday Cheteshwar Pujara

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here